Sea tour
കടലിൽ ആഡംബര യാത്രയ്ക്ക് KSRTC ബജറ്റ് ടൂറിസം അവസരമൊരുക്കുന്നു
KSRTC ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻറെ (KSINC) നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്രക്ക് അവസരം. സെപ്റ്റംബർ 19, 20, 21, 23, 25, 28 എന്നീ തീയതികളിൽ വിവിധ യൂണിറ്റുകളിൽ നിനിന്നും ആരംഭിയ്ക്കുന്ന യാത്രയ്ക്ക് ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. സംഗീതം, നൃത്തം, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ., കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ എന്നിവയെല്ലാം ഉൾപ്പെടുന്ന ഈ ആഡംബര കപ്പലിൽ KSRTC വഴി ബുക്ക് ചെയ്യുമ്പോൾ 5 മണിക്കൂർ കടലിൽ ചെലവഴിക്കാൻ കഴിയും. അല്ലാതെ ബുക്ക് ചെയ്യുമ്പോൾ ഇത് 4 മണിക്കൂറാണ്.
48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും 3 നിലകളുമുള്ള യാത്ര കപ്പലാണ് നെഫർറ്റിറ്റി. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947086128, 9846655449, 9747557737
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-09-2022
Comments
Post a Comment